Saturday 28 July, 2007

എന്‍റെ +2 ഓട്ടോഗ്രാഫില്‍ നിന്നും ചീന്തിയെടുത്ത ചില താളുകള്‍ .......(not censored)

എനിക്കേറ്റവും ഇഷ്ടപെട്ട കുറിപ്പ്....



ഈ പാവം ഞാന്,


സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു. ഒരു ഹൊറര്‍ ഫീലിംഗോടു കൂടിയാണ്‌ ഞാനിരിക്കുന്നത്. അല്ല, നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ തന്നെ എനിക്ക് ഒരു പ്രേത സിനിമ കാണുന്നത് പോലെയാണ്. ശരിയല്ലേ? പിന്നെ എന്‍റെ ഈ ഓട്ടോഗ്രാഫിന്‌ നിന്‍റെ ഈ ഡയറിയില്‍ ഒരു പ്രത്യേക സ്ഥാനം എന്നുമുണ്ടായിരിക്കും . കാരണം കോളം തികയ്ക്കാത്ത മാസത്തിന്‍റെ താളുകളില്‍ ഞാന്‍ മാത്രമാണ്‌ എന്തെങ്കിലും കോറിയിട്ടുള്ളത്. നിന്‍റെ എല്ലാ ചെറ്റത്തരങ്ങളും അറിയാവുന്ന ആളെന്ന നിലയില്‍ ഞാന്‍ പറയാണ്‌, "മോനേ, ആപ്പച്ചട്ടിയില്‍ അരി വറക്കരുത്". (വേണെങ്കില്‍ വറത്തോ, പക്ഷെ കരിയും ). പരിശുദ്ധമായ സ്നേഹം മനസ്സിലാക്കാനാകാത്ത കിരാതന്‍മാര്‍ നിറഞ്ഞ ഈ ലോകത്തോട് ഒന്നു മാത്രമേ എനിക്ക് പറയാനുള്ളു, "മാ നിഷാദ" പിന്നെ ഇടഞ്ഞ കൊമ്പന്‍റെ ക്രിഷ്ണമണിയില്‍ തോട്ടിയിട്ടു വലിക്കുന്നതിനേക്കാള്‍ കഷ്ടമാണ്‌ ചില നേരത്തെ നിന്‍റെ വിറ്റുകള്‍ (സ്വഭാവവും). ഈ സ്വഭാവം വച്ച് നീ ആപത്ഘട്ടങ്ങളില്‍ പെടുമെന്ന് ഉറപ്പാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണട്ച്ച് 'കുണ്ടിമാനെ' മാത്രം മനസ്സില്‍ ധ്യാനിച്ച് കൊണ്ട് മൂന്നു തവണ "കുണ്ടിമാന്‍ മുജെ ബച്ചാവോ" എന്ന മന്ത്രം മനസ്സില്‍ പറയുക. പരമ ദയാലുവും , പാവങ്ങളുടെ രക്ഷകനും സര്‍വ്വോപരി സ്ത്രീജനങ്ങളുടെ പേടി സ്വപ്നവുമായ അദ്ദേഹം ചുഴലിക്കൊടുങ്കാറ്റിന്‍റെ രൂപത്തില്‍ പാഞ്ഞെത്തുമെന്ന് തീര്‍ച്ച. ഒരു കൊല്ലം നിന്നെയും , അന്തോയിയെയും പോലെയുള്ള സാമൂഹ്യ വിരുദ്ധരെ സമാധാന പരമായി കൈകാര്യം ചെയ്തതിനു ഈ വര്‍ഷത്തെ നൊബേല്‍ 'പീസ്' പ്രൈസിനു നീ എന്‍റെ പേര് റെക്കമന്‍റ് ചെയ്യണം . കിട്ടിയാല്‍ 50-50 എന്താ "സന്തോഷമായില്ലേ ഗോപിയേട്ടാ?". നിന്‍റെ ശരീര ഘടനയെക്കുറിച്ചു പലരും വളരെ മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ടെങ്കിലും ഒരു പ്രധാനപ്പെട്ട അവയവം അവര്‍ വിട്ടു പോയിട്ടുണ്ട്. നിന്‍റെ 'കട്ട'. നിന്‍റെ ശരീരത്തില്‍ ഇനിയൊരിക്കലും വളരാന്‍ സാദ്ധ്യതയില്ലാത്തതാണത്.

നിന്‍റെ പഠിത്തത്തെ പറ്റിയാണെങ്കില്‍, ഒട്ടുമിക്ക വിഷയങ്ങളിലും just pass ആണെങ്കിലും 'ടോട്ടലില്‍ ' നല്ല മാര്‍ക്കുണ്ടല്ലോ. keep it up. ഭാവിയില്‍ നീ ഏതെങ്കിലും പെണ്‍കുട്ടിയെ "മേം ആപ്കേ ബച്ചേ കേ മാ ബന്‍നേവാലി ഹൂം " എന്ന ഡയലോഗ് പറയുന്ന സ്ഥിതിയിലാക്കിയാല്‍ എനിക്കൊന്നുമില്ല. അവളുടെ ആങ്ങളമാര്‍ക്ക് പണിയാവും. ഈ 'play' symbol - ഉള്ള വസ്തുക്കള്‍ക്ക് പോലും തടയാനാകാത്ത അന്തോയിയുടെ ആക്രമണത്തെ നീ അധികകാലം ചെറുത്തു നില്കുമെന്ന് എനിക്കു തോന്നുന്നില്ല. എന്നു നീ കീഴടങ്ങുന്നുവോ അന്നു തന്നെ Dr. S.B DENNY (MBBS,MD,PHD,SEBOLIN UNIVERSITY, ETHIOPIA) യെ consult ചെയ്യുക. ഒരു നല്ല ഡോക്ടറാണ്‌ അദ്ദേഹം.

ഡിസംബര്‍ ഒന്നിന്‌ നീ അന്തോയിയെ ഓര്‍ക്കും. ഫെബ്രുവരി പതിനാലിന്‌ നീ xxxx യെ ഓര്‍ക്കും നവംബര്‍ 14-നെങ്കിലും നീ എന്നെ ഓര്‍ക്കണം . എവിടെയെങ്കിലും വച്ച് കാണുമ്പോള്‍ ചിരിച്ചില്ലെങ്കില്‍ "ചവിട്ടി താഴ്ത്തും ഞാന്‍ പാതാളത്തിലേക്ക്" പറഞ്ഞേക്കാം .

Vineeth

കുണ്ടിമാന്‍ = അനൂജ്, അന്തോയി=പോളച്ചന്‍ , xxxx=?